അംബേദ്കർ ആർട്സ് സ്പോർട്സ് ആൻഡ് റീഡിങ് ക്ലബ് അരുവിക്കരയുടെ നേതൃത്വത്തിൽ നടന്നുവന്ന അംബേദ്കർ ഫെസ്റ്റ് സമാപിച്ചു.


സമാപനത്തോടനുബന്ധിച്ച് ക്ലബ്ബ് പ്രസിഡണ്ട് ജിനീഷ് സി അധ്യക്ഷനായ  സാംസ്കാരിക സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വനജ കെ പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഷബിന പി.ടി.കെ, എ കെ രവീന്ദ്രൻ, സി എച്ച് ശങ്കരൻ മാസ്റ്റർ, കെ കൃഷ്ണൻ മാസ്റ്റർ, കെ ടി കുഞ്ഞിക്കണ്ണൻ, ഷാജി പി സി, ലിജേഷ്, സുനിൽ എ, സിദ്ധാർത്ഥരാജ് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ വിവിധ ആളുകൾ പങ്കെടുത്തു. ശേഷം പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും ഡ്രീം വോയിസ് കാലിക്കറ്റ് അവതരിപ്പിച്ച ഗാനമേളയും ഉണ്ടായി. കെ ചന്ദ്രൻ മാസ്റ്റർ സ്വാഗതവും അശോകൻ കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE