വടകര വില്യാപ്പള്ളി ചേലക്കാട് റോഡിൻറെ നിർമ്മാണത്തിന്റെ ഭാഗമായുള്ള സമ്മതപത്രം ജൂലൈ 15 നകം ലഭ്യമാക്കും ; കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ .


കൈനാട്ടി നാദാപുരം റോഡിനൊപ്പം ഭരണാനുമതി ലഭിച്ച റോഡാണ് വടകര വില്യാപ്പള്ളി ചേലക്കാട് റോഡ്. ആധുനിക രീതിയിൽ റോഡ് നിർമ്മിക്കാൻ കിഫ്ബി ഫണ്ട് അനുവദിച്ചെങ്കിലും ,നിർമ്മാണം ആരംഭിക്കാൻ സാധിക്കാത്ത അവസ്ഥയിൽ റോഡ് പ്രവർത്തിക്ക് കിഫ്ബിയിൽ നിന്നും ലഭിച്ച അനുമതി റദ്ദാക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. 

ഇതിൻറെ അടിസ്ഥാനത്തിൽ ജൂലൈ 15 നകം ഭൂവുടമകളിൽ നിന്നും സമ്മതപത്രം ലഭ്യമാക്കുന്നതിന് യോഗത്തിൽ തീരുമാനമായി. നിരവധി ഭുവുടമകൾ ഇതിനകം തന്നെ സമ്മതപത്രം നൽകിയിട്ടുണ്ട്. 

യോഗത്തിൽ നാദാപുരം നിയോജകമണ്ഡലം എംഎൽഎ  ഇ കെ വിജയൻ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി നിയോജകമണ്ഡലം എംഎൽഎ കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ ,നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ .കെ.ബിജുള, പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  വിജയൻ മാസ്റ്റർ, അഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  പീ .രവീന്ദ്രൻ , ടി സജിത്ത്, ശ്രീലത എൻ പി,കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ  അബ്ദുൽ അസീസ് .കെ ,റോഡ് കടന്നുപോകുന്ന ഭാഗങ്ങളിലെ ജനപ്രതിനിധികൾ, വടകര നഗരസഭ കൗൺസിലർ  സതീശൻ മാസ്റ്റർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഭാവി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജൂലൈ 17ന് വീണ്ടും യോഗം ചേരുന്നതിനും തീരുമാനമായി.

റോഡ് നിർമ്മാണത്തിനായി നടക്കുന്ന ബഹുജന കൂട്ടായ്മയിൽ എല്ലാവരും സഹകരിക്കണമെന്ന് യോഗത്തിൽ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE