വടകര:ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിയും ദയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കാക്കുനി ദയ സെന്ററിൽ നടത്തിയ കൂടെ 3.0 സാംസ്കാരിക സമ്മേളനവും എം.എ കുഞ്ഞബ്ദുള്ള അനുസ്മരണവും പ്രശസ്ത സിനിമ സീരിയൽ താരം സന്തോഷ് സൂര്യ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.സി മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം.കെ അഷറഫ്, ബി.ഡി. കെ രക്ഷാധികാരി വത്സരാജ് മണലാട്ട് , ടി.വി മനോജൻ , എം. നാണു, രാജീവൻ മാസ്റ്റർ , മുഹമ്മദ് കബീർ, നിധിൻ മുരളി എന്നിവർ പ്രസംഗിച്ചു സ്വാഗത സംഘം ജനറൽ കൺവീനർ അൻസാർ ചേരാപുരം സ്വാഗതവും ബി.ഡി. കെ വടകര ട്രഷറർ മുദസ്സിർ കോട്ടക്കൽ നന്ദിയും പറഞ്ഞു. തുടർന്ന് ദയയിലെ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
കൂടെ 3.0 സാംസ്കാരിക സമ്മേളനം കാക്കുനി ദയയിൽ നടന്നു
NEWS DESK
0
Tags
പ്രാദേശികം
Post a Comment