തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വാദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോമത്തുകര കളത്തിൽ താഴെ വൈശാഖ് (അപ്പു24) ആണ് മരിച്ചത്.ഷാജിയുടെയും ലതയുടെയും മകനാണ് വൈശാഖ്. സഹോദരി ഐശ്വര്യ. ലൈറ്റ് ആന്റ് സൗണ്ട് ജോലി ചെയ്ത് വരികയായിരുന്നു

കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മേലൂർ കോമത്തുകര റോഡിൽ വച്ചായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് വൈശാഖിനെ ആദ്യം കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്ന വൈശാഖ് ചൊവ്വാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.


Post a Comment

Previous Post Next Post

WB AD


 


 

LIVE