ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് സംസ്ഥാനത്ത് കനത്ത മഴ തുടരും;



 സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ സാധ്യത. വ്യാപകമായി മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. 

ഈ മാസം 30 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരാനാണ് സാധ്യത. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.


Post a Comment

Previous Post Next Post

WB AD


 


 

LIVE