മൊഴി ആവർത്തിച്ച് വിദ്യ, അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്



 വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്. കരിന്തളം ഗവൺമെൻ്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് അറസ്റ്റ്. അഗളി പൊലീസിന് നൽകിയ മൊഴി ചോദ്യം ചെയ്യലിൽ വിദ്യ ആവർത്തിച്ചു. രാവിലെ 11.45 ഓടെയാണ് അഭിഭാഷകൻ സെബിൻ സെബാസ്റ്റ്യന് ഒപ്പം വിദ്യ പൊലീസ് സ്‌റ്റേഷനിൽ എത്തിയത്.കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചറർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസ് വിദ്യയെ ചോദ്യം ചെയ്യുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. അഗളി പൊലീസിന് മുൻപിൽ വിദ്യ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. കരിന്തളം കോളേജിൽ വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഒരു വർഷം ജോലി ചെയ്തിരുന്നു.

സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും  ആ ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നീലേശ്വരം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആരുടേയും സഹായമില്ലെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരായ വിദ്യയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കരിന്തളം കോളേജിൽ സമർപ്പിച്ച അതെ വ്യാജ രേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നൽകിയത്. 


Post a Comment

Previous Post Next Post

WB AD


 


 

LIVE