വില്യാപ്പള്ളി പഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിലെ ന്യൂനതകൾ പരിഹരിച്ച് കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനും PBR ന്റെ രണ്ടാം ഭാഗം ജനകീയമായി തയ്യാറാക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ കെ ബിജുള ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോഡിനേറ്റർ ശ്രീമതി മഞ്ജു പി കെ ക്ലാസ് എടുത്തു BMC കൺവീനർ കെ വിജയൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിമി കെ ,രജിത ക കോളിയോട് ,സുബിഷ മെമ്പർമാരായ വിദ്യാധരൻ , പ്രശാന്ത് എന്നിവർ സംസാരിച്ചു
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കൽ - രീതിശാസ്ത്ര പരിശീലനം സംഘടിപ്പിച്ചു.
NEWS DESK
0
Tags
പ്രാദേശികം
Post a Comment