17-കാരിക്ക് രണ്ടാനച്ഛന്റെയും അമ്മയുടെയും ക്രൂര മർദ്ദനമെന്ന് പരാതി

 


മലപ്പുറം: തിരൂരങ്ങാടിയിൽ 17-കാരിക്ക് രണ്ടാനച്ഛന്റെയും അമ്മയുടെയും ക്രൂര മർദ്ദനമെന്ന് പരാതി. കുടുംബ വഴക്കിനിടെയായിരുന്നു മർദ്ദനം. രണ്ടാനച്ഛൻ 17കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നും ആരോപണമുണ്ട്. പെണ്‍കുട്ടിയുടെ മാതൃ സഹോദരിയുടേതാണ് വെളിപ്പെടുത്തൽ. ഒപ്പം ഉണ്ടായിരുന്ന 63 വയസുള്ള മുത്തശ്ശിയും മർദ്ദനത്തിനിരയായതായി മാതൃസഹോദരി പറഞ്ഞു.

പെൺകുട്ടിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. മർദ്ദനത്തെ തുടർന്ന് നടക്കാനും സംസാരിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് പെൺകുട്ടി. മറ്റൊരാളുടെ സഹായത്തോടെയാണ് കുട്ടി നടക്കുന്നത്. അമ്മ തലമുടിയിൽ പിടിച്ച് ചുമരിൽ ഇടിപ്പിച്ചുവെന്നും കുട്ടി പറയുന്നു. രഹസ്യ ഭാഗങ്ങളിൽ ഉൾപ്പെടെ കുട്ടിക്ക് മുറിവുകളുണ്ട്.
എന്നാൽ തിരൂരങ്ങാടി പൊലീസ് നിസാര വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യാതെ തിരിച്ചുവിട്ടുവെന്ന് അഡ്വ. റോഷ്നി ആരോപിച്ചു.


Post a Comment

Previous Post Next Post

WB AD


 


 

LIVE