പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി പിതാവ്


കോഴിക്കോട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. കുട്ടിയുടെ തലയിലെ മുറിവുകൾക്ക് ആദ്യഘട്ടത്തിൽ കാര്യമായ ചികിത്സ നൽകിയില്ല എന്നാണ് ആരോപണം. കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കായിരുന്നു കൊണ്ടുപോയത്. എന്നാൽ അവിടെനിന്നും മുറിവ് ഡെറ്റോൾ ഇട്ട് കഴുകിയതിന് ശേഷം കുട്ടിയേയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോകാൻ  അധികൃതർ പറയുകയായിരുന്നു. മരുന്നില്ലാത്തതിനാലാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത് എന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. മലപ്പുറം പെരുവള്ളൂരിലാണ് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചത്. 'കുട്ടിയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ തലയിലെ വലിയ മുറിവ് നോക്കിയിരുന്നില്ല. ചെറിയ മുറിവുകൾക്ക് ചുറ്റുമാണ് ഇൻജക്ഷൻ നൽകിയത്. അത് കഴിഞ്ഞ് 48 മണിക്കൂർ കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടു. 48 മണിക്കൂറിന് ശേഷം വീണ്ടും ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് തലയ്ക്കുള്ള മുറിവിന് തുന്നൽ ഇട്ടത്' എന്നും മരിച്ച കുട്ടിയുടെ പിതാവ് പറയുന്നു.  

Post a Comment

Previous Post Next Post

WB AD


 


 

LIVE