ക്ഷേമപെന്‍ഷന്‍ നാളെമുതല്‍ ;3,200 രൂപ നല്‍കും


തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ടു ഗഡു സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ശനിയാഴ്ച മുതല്‍ വിതരണം ആരംഭിക്കും. 1650 കോടി രൂപ ഇതിനായി അനുവദിച്ചു.മെയ്മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. ഒരോ ഗുണഭോക്താവിനും 3,200 രൂപ വീതം ലഭിക്കും.62 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. ഏപ്രിലിലെ പെന്‍ഷന്‍ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നതിന് ഗുണഭോക്താക്കള്‍ ഒരുതുകയും നല്‍കേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പെന്‍ഷന്‍ വിതരണത്തിനായ സഹകരണ സംഘങ്ങള്‍ക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇന്‍സെന്റീവ് ആയി സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അധികമായി യാതൊരു തുകയും നല്‍കേണ്ടതില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE