ബ്ലഡ്‌ സ്റ്റം സെൽ ഡോണർ രജിസ്ട്രേ ഷൻ ക്യാമ്പ്


കുറ്റ്യാടി സ്വദേശി അർജുൻ,  PNH എന്ന അപൂർവ്വ രക്തജന്യ രോഗത്തിന്റെ ചികിത്സക്കായി എച്ച് എൽ എ സാമ്യമുള്ള ബ്ലഡ് സ്റ്റം സെൽ ദാതാവിനെ കണ്ടെത്തുന്നതിനായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദാത്രി ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്ട്രിയിലൂടെ,  2025 മേയ് 25, ഞായറാഴ്ച, വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 
രോഗാവസ്ഥ പുരോഗമിച്ചപ്പോൾ, അർജുന്റെ സഹോദരിയുടെ പകുതി സാമ്യമായ ബ്ലഡ് സ്റ്റം സെൽ ഉപയോഗിച്ച് ചികിത്സ നടത്തിയെങ്കിലും ട്രാൻസ്പ്ലാൻ്റ് പരാജയപ്പെട്ടതിനാൽ എത്രയും പെട്ടെന്ന് മറ്റൊരു പൂർണ്ണസാമ്യം കണ്ടെത്തിയാലേ ഇനി മുന്നോട്ട് പോകാനാവൂ. 
സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള  സാദ്ധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. ലോകം മുഴുവൻ ഇതുവരെ രജിസ്റ്റർ ചെയ്ത 43 ദശലക്ഷം പേരിൽ നിന്നും ആരും സാമ്യമില്ലാത്തതിനാൽ പറ്റാവുന്ന അത്രയും ആളുകളിൽ സാമ്യം നോക്കുന്നതിനായി ക്യാമ്പയിൻ നടത്തുന്നു.
18 മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് ക്യാമ്പിൽ സ്വാബ് ഉൾക്കവിളിൽ ഉരസി സാമ്പിൾ നൽകി ദാതാവായി രജിസ്റ്റർ ചെയ്യാം. ടെസ്റ്റ് നടത്തി റിപ്പോർട്ട് ലഭിക്കുന്നതിന് 45-60 ദിവസങ്ങൾ വേണം. പിന്നീട് രോഗിക്കായി സാമ്യം വന്നാൽ രക്തത്തിലൂടെ സ്റ്റം സെല്ലുകൾ വേർതിരിച്ചു ദാനം ചെയ്യാം. 
5 നിമിഷങ്ങൾ ചിലവഴിച്ചാൽ നിങ്ങൾക്കൊരു ബ്ലഡ് സ്റ്റം സെൽ ഡോണർ ആയി രജിസ്റ്റർ ചെയ്യാം. 
NB: മുൻപ് ബ്ലഡ് സ്റ്റം സെൽ ദാതാവായി രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക്: www.datri.org | 7824833367

Post a Comment

Previous Post Next Post

WB AD


 


 

LIVE