വടകരോത്സവo ഓർക്കാട്ടയിൽ തുടക്കമായി

വടകര: രാജ്യത്തിൻ്റെയും ലോകത്തിൻ്റെയും വൈവിധ്യങ്ങൾ ഒരുമിച്ചുചേരാനുള്ള മാധ്യമമാണ് കലയെന്നും കലയുള്ളിടത്ത് സമൂഹത്തിലെ വിപത്തുകൾ ഉണ്ടാകില്ലെന്നും ഷാഫി പറമ്പിൽ എം.പി. രാജീവ് ഗാന്ധി കൾച്ചറൽ ഫോറവും സൗത്ത് ഏഷ്യൻ ഫ്രട്ടേണിറ്റിയും ചേർന്ന് ഓർക്കാട്ടേരിയിൽ സംഘടിപ്പിച്ച വടകരോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽപെട്ട സമൂഹത്തിൽ കലയ്ക്കുവേണ്ടിയുള്ള കൂടിയിരിപ്പുകൾ പ്രതിരോധം തീർക്കും. വടകരോത്സവത്തിന് വരും വർഷങ്ങളിലും തുടർച്ചയുണ്ടാകുമെന്നും എം.പി കൂട്ടിച്ചേർത്തു. കെ.കെ രമ എം എൽ എ അധ്യക്ഷയായി. മുൻ ഡി.ജി.പി ഋഷിരാജ് സിങ്, പാറക്കൽ അബ്ദുല്ല, എൻ.വേണു, കോട്ടയിൽ രാധാകൃഷ്ണൻ, സൗത്ത് ഏഷ്യൻ ഫ്രട്ടേണിറ്റിയുടെ ദീപക് മാളവ്യ, ചിത്രസുകുമാരൻ,  ടി.പി മിനിക, പി.ശ്രീജിത്ത്, ആയിഷ ഉമ്മർ, അഡ്വ.ഇ.നാരായണൻനായർ, കെ.ചന്ദ്രൻ, ജഗദീഷ് പാലയാട് സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഓർക്കാട്ടേരിയിൽ സാംസ്കാരിക ഏകതയാത്ര നടന്നു.

Post a Comment

Previous Post Next Post

WB AD


 


 

LIVE