തെരുവ് നായ ശല്യത്തിന് ഉടൻ പരിഹാരം കാണണം യൂത്ത് കോൺഗ്രസ്

ഏറാമല :ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ എത്തിച്ചേരുന്ന രോഗികൾക്ക്നേരെ തെരുവുനായ ശല്യം വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഓർക്കാട്ടേരി സി എച്ച് സി മെഡിക്കൽ ഓഫീസറോട് ഏറാമല മണ്ഡലം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത്  എത്രയും പെട്ടെന്ന് ഇടപെട്ട് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിക്കൽ ഓഫീസർക്കുള്ള പരാതി യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം പ്രസിഡന്റ്  ജുനൈദ് കാർത്തികപ്പള്ളി, സുധീഷ് ആർ എസ്, ബർജാസ് എൻ പി, തലാൽ, റസാഖ്, സവാദ് എന്നിവരുടെ നേതൃത്വത്തിൽ നൽകി.

Post a Comment

Previous Post Next Post

WB AD


 


 

LIVE