വടകര : കാലാവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ വടകരയിലെ തീരദേശ ജനത വലിയ ആശങ്കയിലാണെന്നും അടിയന്തരമായ സര്‍ക്കാര്‍ ശ്രദ്ധ ഈ മേഖലയില്‍ വേണമെന്നും കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു. വടകരയിലെ സാന്‍ഡ് ബാങ്ക്സ് മുതല്‍ കുരിയാടി വരെയുള്ള കടല്‍ തീരങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അഴിത്തല, കൊയിലാണ്ടി വളപ്പ്, മുകച്ചേരി ഭാഗം, ആവിക്കല്‍, കുരിയാടി തുടങ്ങി എല്ലാ സ്ഥലത്തും കടല്‍ഭിത്തിയും കടന്നു കടല്‍ അടിച്ചു കയറുന്ന സ്ഥിതിയാണ് ഉള്ളത്. ഇതില്‍ കുരിയാടി ഫിഷ് ലാന്‍ഡിംങ് സെന്ററിന്റെ ഭാഗത്തു റോഡ് അടക്കമുള്ള വലിയ ഭാഗം ഇന്നലെ കടലെടുത്തു. ആവിക്കല്‍ ഭാഗത്തും ഇതേ അവസ്ഥയാണ്. ഇവിടെ ആളുകള്‍ക്ക് അപ്പുറത്തേക്ക് കടക്കാനുള്ള പാലം പോലും ഒറ്റപ്പെട്ട അവസ്ഥയാണ്. റേഷന്‍ കട, പ്രാഥമിക ആരോഗ്യകേന്ദ്രം, സ്കൂള്‍ തുടങ്ങിയവിടങ്ങളിലേക്കുള്ള യാത്ര ദുസഹമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ അടിയന്തിരമായ സര്‍ക്കാര്‍ ഇടപെടല്‍ ഈ വിഷയത്തില്‍ ആവശ്യമാണെന്ന്എം.എല്‍.എ പറഞ്ഞു. കടല്‍ ഭിത്തികളുടെ പുനര്‍നിര്‍മാണത്തിന് പല ഘട്ടങ്ങളിലായി സര്‍ക്കാരില്‍ നിന്നും ഫണ്ടുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും ഇതിന്റെ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. എങ്കിലും ഇപ്പോള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളെ മറികടക്കാന്‍ ഇത് പര്യാപ്തമല്ലെന്നും അതിനാല്‍ അടിയന്തിര ദുരന്തനിവാരണ ഇടപെടലിനായി മന്ത്രിക്കും വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കും കത്ത് അയച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ജനപ്രതിനിധികളായ ഷാഹിമ, പി.വി ഹാഷിം,പി.വി സുരക്ഷിത,സതീശന് കുരിയാടി, എം. ഫൈസല്‍, അശോകന് കുരിയാടി, യൂനുസ് ആവിക്കല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു
കാലവര്‍ഷം കനക്കുന്നു, വടകരയിലെ തീരദേശം വലിയ ആശങ്കയില്‍, അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നു കെ.കെ രമ എം.എല്‍.എ
NEWS DESK
0
Post a Comment