ചെരണ്ടത്തൂർ :മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കിടക മാസചരണം ജൂലൈ 17ന് വൈകുന്നേരം 5 മണിക്ക് വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്യും. ജൂലൈ 17മുതൽ ഓഗസ്റ്റ് 16വരെ എല്ലാ ദിവസവും വൈകുന്നേരം 5മണി മുതൽ രാമായണ പാരായണം നടക്കും.ജൂലൈ 24ന് കാലത്ത് 4 മണി മുതൽ കോഴിക്കോട് ശ്രേഷ്ഠാചാര സഭയുടെ കാർമികത്വത്തിൽ വാവ് ബലിതർപ്പണം നടക്കും. ബലിതർപ്പണവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് 9946175851, 9388923211 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കർക്കിടക മാസാചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കിടക മാസചരണം ജൂലൈ 17ന്
NEWS DESK
0
Post a Comment