ഇന്ന് അച്ഛന്റെയും അമ്മയുടെയും 58 വിവാഹ വാര്‍ഷികമാണെന്ന് ഓര്‍മപ്പെടുത്തി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍… എന്ന അടിക്കുറിപ്പോടെ അച്ഛന്റെയും അമ്മയുടേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്.
അതേസമയം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഡയാലിസിസ് തുടരാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.
സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുമായും വിഎസിന്റെ കുടുംബാംഗങ്ങളുമായും മെഡിക്കൽ ബോർഡ് കാര്യങ്ങൾ ചർച്ച ചെയ്തു. നിലവിലെ ചികിത്സ തുടരാനാണ് വിദഗ്ധ സംഘവും കുടുംബവും നിർദ്ദേശിച്ചത്.
Post a Comment