മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നിക്ഷേപ തട്ടിപ്പ്. നിക്ഷേപകര്‍ മലപ്പുറം എസ് പിക്ക് പരാതി നല്‍കി. മക്കരപറമ്പ് ഡിവിഷന്‍ മുസ്ലീം ലീഗ് അംഗം ടിപി ഹാരിസിന് എതിരെയാണ് പരാതി. ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരില്‍ ലാഭം വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പ്.
25 കോടിയില്‍ അധികം രൂപ നഷ്ടമായെന്ന് നിക്ഷേപകര്‍ അറിയിച്ചു. 200-ല്‍ അധികം പേർ തട്ടിപ്പിന് ഇരയായി. മലപ്പുറം ജില്ലാ യൂത്ത് ലീഗ് ജോയിൻ്റ് സെക്രട്ടറിയാണ് ടി പി ഹാരിസ്. അതേസമയം, വിവാദമായതിനെ തുടർന്ന് പ്രാഥമികാംഗത്വത്തില്‍ നിന്ന് ടി പി ഹാരിസിനെ പുറത്താക്കിയതായി മുസ്ലിം ലീഗ് അറിയിച്ചു.
Post a Comment