ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിലായി


എറണാകുളം ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ടിടങ്ങളിൽ നിന്നായി പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിലായി. ആലുവ റയിൽവേ സ്റ്റേഷനിൽ നിന്നും ഏഴുകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് മുരാഡ്‌പുർ സ്വദേശി സാഹിനുൽ ഇസ്ലാം (27) ആണ് പിടിയിലായത്. മൂർഷിദാബാദ് ഉത്തർഘോഷ് പാറ സ്വദേശി അജ്റുൾ (22) ആറ് കിലോ കഞ്ചാവുമായി എടത്തലയിൽ നിന്നുമാണ് പിടിയിലായത്.റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ, എടത്തല പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. ഇരുവരും ബംഗാളിൽ നിന്നും ട്രയിൻ മാർഗമാണ് കഞ്ചാവ് കടത്തിയത്. പ്രത്യേകം പായ്ക്ക് ചെയ്ത് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കേരളത്തിൽ കൊണ്ടുവന്ന് ഇടപാടുകാർക്ക് കൈമാറി തിരിച്ചു പോകാനായിരുന്നു പദ്ധതി. ഇവരിൽ നിന്ന് കഞ്ചാവു വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE