നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു; ഫലം നെഗറ്റീവ്


മലപ്പുറം: നിപ സമ്പർക്ക പട്ടികയിലിരിക്കെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട സ്‌ത്രീയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ മൃതദേഹം സംസ്കരിക്കുന്നതിന് ഉൾപ്പെടെ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. നിപ ബാധിച്ച് മരിച്ച മങ്കട സ്വദേശിയായ 18കാരിയോടൊപ്പം തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശിനിയാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്. നിപ ബാധിച്ച രോഗിയുടെ അടുത്ത കട്ടിലിലാണ് ഇവരെ കിടത്തിയിരുന്നത്. ഇത് നിപ മൂലമുള്ള മരണമാണോ എന്ന സംശയത്തിന് വഴിയൊരുക്കി. അതേസമയം ഇവർക്ക് നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ പ്രകാരം ഇവർ ഹൈറിസ്‌ക് സമ്പർക്ക പട്ടികയിലായിരുന്നു. സ്രവം പരിശോധയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും പൂനെയിലെ ലാബിലേക്കും അയക്കുകയായിരുന്നു. ഫലം വന്ന ശേഷമേ മൃതദേഹം സംസ്‌കരിക്കാവൂ എന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. കോഴിക്കോട്ടെ ഫലമാണ് ഇന്നലെ വൈകിട്ടോടെ 
പുറത്തുവന്നത്.

Post a Comment

Previous Post Next Post

WB AD


 


 

LIVE