ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി



ആലപ്പുഴ: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിനി നേഹയാണ് മരിച്ചത്. സ്‌കൂളിലെ ശുചി മുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചയാണ് മൃതദേഹം കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു – അനില ദമ്പതികളുടെ മകളാണ് മരിച്ച നേഹ.ഇന്നലെ സ്‌കൂളില്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാനും രാത്രിയില്‍ നടന്ന നൃത്ത മത്സരത്തിലും നേഹ പങ്കെടുത്തതായാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 

ഇന്നലെ മുഴുവന്‍ നേഹ സന്തോഷവതിയായിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞതായും അധ്യാപകന്‍ പറയുന്നു. മരണ കാരണം വ്യക്തമല്ല. മാന്നാര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


ഇന്നലെ സ്‌കൂളില്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാനും രാത്രിയില്‍ നടന്ന നൃത്ത മത്സരത്തിലും നേഹ പങ്കെടുത്തതായാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. 
ഇന്നലെ മുഴുവന്‍ നേഹ സന്തോഷവതിയായിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞതായും അധ്യാപകന്‍ പറയുന്നു. മരണ കാരണം വ്യക്തമല്ല. മാന്നാര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE