വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെങ്കമല സ്വദേശി ഷിജിൻ (30) നെയാണ് കടുത്തുരുത്തി പൊലീസ് പിടികൂടിയത്. വെമ്പായം സ്വദേശിനിയാണ് പരാതിക്കാരി.

 തിരുവനന്തപുരത്ത് വച്ച് പരിചയത്തിലായ യുവതിയെ വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ ഡിസംബർ അവസാനം സുഹൃത്തുക്കളെ പരിചയപ്പെടുത്താനെന്ന വ്യാജേന ഇയാളുടെ കാറിൽ എഴുമാന്തുരുത്തിലുള്ള പാർക്കിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് 2025 ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ട് ദിവസം ചങ്ങനാശേരി ടൗണിലുള്ള ഹോട്ടലിൽ എത്തിച്ചും പീഡിപ്പിച്ചു. 

തുടർന്ന് നഗ്‌നവീഡിയോകളും, ഫോട്ടോയും ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 15 പവൻ സ്വർണാഭരണങ്ങൾ വാങ്ങി. പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

WB AD


 


 

LIVE