വടകര: വടകര ജില്ലാ ഗവൺമെന്റ് ഹോസ്പിറ്റലിൽ കാഷ്വാലിറ്റിയിൽ ഡോക്ടർമാരുടെ കുറവുമൂലം രോഗികൾ ബുദ്ധിമുട്ടുകയാണ്. ഏറെ നേരം കാത്തു നിന്നാണ് പ്രായമായവർക്കും, കുട്ടികൾക്കും ഡോക്ടർമാരെ കാണാൻ വേണ്ടി സാധിക്കുന്നത്.ജില്ലാ ഗവൺമെന്റ് ഹോസ്പിറ്റലിന് വേണ്ട സ്റ്റാഫ്പാറ്റേണിൽ അല്ല ഇപ്പോഴും വടകര ജില്ല ഗവൺമെന്റ് ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് രോഗികളാണ് നിത്യവും ഈ ഹോസ്പിറ്റലിനെ ആശ്രയിക്കുന്നത്. കേഷ്വാലിറ്റിയിലേക്ക് ആവശ്യമായ ഡോക്ടർമാരെ ഉടൻ നിയമിച്ച് രോഗികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് എന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സി. നിജിൻ പറഞ്ഞു.
വടകര ജില്ലാ ഗവൺമെന്റ് ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയിലെ ഡോക്ടർമാരുടെ കുറവ് ഉടൻ പരിഹരിക്കണം.യൂത്ത് കോൺഗ്രസ്സ്
NEWS DESK
0
Post a Comment