മേപ്പയ്യൂർ: കുട്ടികളിൽ ധാർമ്മിക ബോധവും സഹജീവി സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിൽ മദ്രസാ സംവിധാനത്തിൻ്റെ സംഭാവന വളരെ വലുതാണെന്നും കൃത്യമായ മതപഠനം പരമത ബഹുമാനവും സഹിഷ്ണുതയും രൂപപ്പെടുത്താനുതകുന്നതാണെന്നും കോഴിക്കോട് നോർത്ത് ജില്ലാ കെ.എൻ.എം മദ്രസാ മാനേജ്മെൻറ് സംഗമം അഭിപ്രായപ്പെട്ടു. മദ്രസാ പഠനത്തിന് വിഘാതം സൃഷ്ടിക്കുന്ന നയനിലപാടുകളിൽ നിന്ന് സർക്കാർ പിൻ വാങ്ങണമെന്നും സംഗമം ആവശ്യപ്പെട്ടു.മേപ്പയ്യൂർ സലഫി കോളേജിൽ നടന്ന പരിപാടി കെ.എൻ.എം സംസ്ഥാന ഭരണ സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.എൻ.എം. ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി.അബ്ദുൽ ഖാദിർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.കെ.എൻ.എം പരീക്ഷാ ബോർഡ് ചെയർമാൻ ടി.അബൂബക്കർ ഫാറൂഖി നന്മണ്ട, അക്കാദമിക് വിംഗ് ചെയർമാൻ പ്രൊഫ.യു.കെ.മുഹമ്മദ്, കൺവീനർ ഷമീം സ്വലാഹി വിഷയാവതരണം നടത്തി.കെ.എൻ.എം ജില്ലാ സെക്രട്ടറി എൻ.കെ.എം.സകരിയ്യ, ട്രഷറർ ടി.പി.മൊയ്തു വടകര, വി.അബ്ദുറഹ്മാൻ, കീപ്പോടി മൊയ്തീൻ ഹാജി, അലി കിനാലൂർ, എൻ.കുഞ്ഞബ്ദുല്ല മാസ്റ്റർ, എ.പി.അബ്ദുൽ അസീസ് മാസ്റ്റർ, നൗഷാദ് കരുവണ്ണൂർ, കെ.കെ.കുഞ്ഞബ്ദുല്ല മാസ്റ്റർ സംസാരിച്ചു.
Post a Comment