വടകര: ആധാർ വിഷയത്തിൻ്റെ പേരിൽ അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുത്തുന്ന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ടിയു. മതിയായ കുട്ടികളുള്ള സ്ക്കൂളുകളിൽ ആധാർ അപ്ലോഡ് ചെയ്യാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് അഞ്ചുവിളക്ക് ജംഗ്ഷനിൽ വടകര ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച കെഎസ്ടിയു കുറ്റവിചാരണ സദസ് ആവശ്യപ്പെട്ടു.ചടങ്ങിൽ സി.എൻ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി.കെ.മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്തു.വടകര മുൻസിപ്പൽ ലീഗ് സെക്രട്ടരി എം.ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ.അസീസ്, എം.മഹമൂദ്, പി.കെ.അഷ്റഫ്, എംപി.മുഹമ്മദ് റഫീഖ്, സാബിഖ് എം,പി.സി.സഫുവാൻ, അബ്ദുൽ സലാം,സുനീത് ബക്കർ, മുസ്തഫ.സി.വി, നിസാബി, ആയിശ, കെ.പി.സുമയ്യ, ടി.പി. ഷഹീന പ്രസംഗിച്ചു.
Post a Comment