കെ.പി.പ്രമോദ് കുമാർ സ്മാരക അവാർഡ് ആര്യനന്ദയ്ക്കും സ്വാതി കൃഷ്ണയ്ക്കും .

മടപ്പള്ളി കോളേജിലെ മികച്ച ഗണിത ശാസത്ര ബിരുദ വിദ്യാർത്ഥിക്ക് കെ.പി.പ്രമോദ് കുമാർ അനുസ്മരണ സമിതി നൽകിവരാറുള്ള കേഷ് അവാർഡിന്  സർവകലാശാല തലത്തിൽ ഈ വർഷം രണ്ടാം റാങ്ക് നേടിയ ചിങ്ങപുരം കോഴിപ്പറമ്പത്തു ആര്യ നന്ദയും, 2024 ലെ ടോപ്പർ എസ്. സ്വാതി കൃഷ്ണയും അർഹരായി.പൂർവ വിദ്യാർത്ഥിയും സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ അസിസ്റ്റൻറ് മാനേജരുമായിരുന്ന കെ.പി.പ്രമോദ് കുമാറിൻ്റെ  സ്മരണാർത്ഥം ഏർപ്പെടുത്തിയ കേഷ് അവാർഡ് അദ്ദേഹത്തിൻ്റെ ചരമദിനമായ  ആഗസ്ത് 4 ന് അനുസ്മരണ സമിതിയും പൂർവ വിദ്യാർത്ഥി സംഘടനയായ 'ഗാമ'യും ചേർന്ന് കോളേജിൽ  നടത്തുന്ന  ചടങ്ങിൽ വച്ച് കവി വീരാൻ കുട്ടി സമ്മാനിക്കും. അഞ്ചാം റേങ്ക് നേടിയ ഫാത്തിമത്തുൽ അൻഷിദ എം.കെ യെയും ചടങ്ങിൽ വച്ച് അനുമോദിക്കും.തുടർന്ന് മുൻ കോഴിക്കോട് ഗവ: പോളിടെക്‌നിക് പ്രിൻസിപ്പൽ രാജീവൻ കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തപ്പെടും  . 
 കോളേജ് പ്രിൻസിപ്പൽ ഷിനു, ഗണിത ശാസ്ത്ര വിഭാഗം മേധാവി രൂപ, ഗാമ ഭാരവാഹികളായ സുരേഷ് പുത്തലത്ത്‌, ഹാരിസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും. 



Post a Comment

Previous Post Next Post

WB AD


 


 

LIVE