പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു





പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരുനെല്ലി കോളിദാർ ഉന്നതിയിലെ ചിന്നന്റെയും, ചിന്നുവിന്റേയും മകൻ സജി (30) യാണ് മരിച്ചത്. ഇയ്യാൾ രണ്ട് ദിവസമായി വീട്ടിൽ എത്തിയില്ലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. 


സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Post a Comment

Previous Post Next Post

WB AD


 


 

LIVE