പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ദോശ തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു; ദാരുണ സംഭവം പയ്യന്നൂരിൽ

കണ്ണൂർ: പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ദോശ തൊണ്ടയിൽ കുടുങ്ങി കുഞ്ഞിമംഗലം സ്വദേശി കമലാക്ഷി(60)യാണ് മരിച്ചത്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ആയിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ, ശ്വാസംമുട്ടലും അസ്വസ്ഥതകളും കണ്ട് ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവുമായി അകന്നു കഴിയുന്ന കമലാക്ഷി കുറച്ചുനാളായി ചികിത്സയിലായിരുന്നു. അതിനിടയിലാണ് ഭക്ഷണം കഴിക്കുമ്പോള്‍ ഇവരുടെ മരണത്തിനിടയാക്കിയ സംഭവമുണ്ടായത്. പയ്യന്നൂര്‍ പൊലീസിന്റെ ഇന്‍ക്വിസ്റ്റിന്‌ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും. മകള്‍:സൗമ്യ. മരുമകന്‍: പി.കെ.പ്രേമന്‍. സഹോദരങ്ങള്‍: കാര്‍ത്യായണി, ബാബു.




Post a Comment

Previous Post Next Post

WB AD


 


 

LIVE