കോഴിക്കോട്: റോഡ് ഇടിഞ്ഞ് ടിപ്പര്‍ ലോറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ബാലുശ്ശേരി നന്‍മണ്ടക്ക് സമീപം കാക്കൂരിലാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. പൂച്ചോളി റോഡില്‍ മരുതാട് ഗ്രാമസേവ സമിതിക്ക് സമീപത്തുകൂടി ക്വാറി വേസ്റ്റുമായി വന്ന ഐഷര്‍ കമ്പനിയുടെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
വാഹനം മുന്നോട്ട് നീങ്ങവെ മണ്ണ് ഇടിയുകയും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഒന്നാകെ റോഡരികിലെ തോട്ടിലേക്ക് തലകീഴായി മറിയുകയുമായിരുന്നു. ലോറിയുടെ കാബിന്‍ ഭാഗം വെള്ളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. മുക്കം സ്വദേശിയായ ടി നാസര്‍ ആണ് ലോറി ഓടിച്ചിരുന്നത്. ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
Post a Comment