കേരളത്തിലെ സ്വകാര്യ മേഖലയിൽ നിലവിലുള്ള തൊഴിൽ അവസരങ്ങൾ ഒരു പ്ലാറ്റ്ഫോംമിൽ കൊണ്ടുവന്നു തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളുമായി DWMS ലിങ്ക് വഴി ബന്ധിപ്പിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.കില, K-DISC, കുടുംബശ്രീ മിഷൻ, സാക്ഷരത പ്രേരക് മാർ എന്നിവരുടെ കൂട്ടായ പ്രവർത്തനം വിഞാന കേരളം പരിപാടിക്കുണ്ട്
കോഴിക്കോട് ജില്ലയിൽ ആഗസ്റ്റ് മാസം വിവിധ കേന്ദ്രങ്ങളിൽ തൊഴിൽ മേള നടക്കുന്നതാണ്.
വടകര നഗരസഭയുടെ നേതൃത്ത്വത്തിൽ നടക്കുന്ന തൊഴിൽ മേള ആഗസ്റ്റ് 24 നാണ്.
തൊഴിൽ മേളയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാനായി നഗരസഭ ഓഫീസിൽ നടന്ന സംഗമത്തിൽ വിവിധ തൊഴിൽ സ്ഥാപനങ്ങളുടെ ഉടമകളും പ്രതിനിധികളും പങ്കെടുത്തു.
പരിപാടി നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ ഉത്ഘടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റീ ചെയർപേഴ്സൺ രാജിത പതേരി അദ്ധ്യക്ഷയായി. KILA ഫാക്കൾറ്റി പ്രമോദ് എം ജി . പദ്ധതി വിശദീകരിച്ചു. എം ബിജു( പൊതുമാരത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ) കെ.വി.അഞ്ജു,വി കെ ശരണ്യ(കമ്മ്യൂണിറ്റി അംബാസിഡർമാർ) E Gഹരിപ്രസാദ്(ഇന്റേൺ കമ്മ്യൂണിറ്റി )വടകര നഗരസഭ പ്രേരക്മാർ കുടുംബശ്രീ പ്രതിനിധി കൾ എന്നിവർ പരിപാടി യിൽ പങ്കെടുത്തു. പി എ ടു സെക്രട്ടറി ഗണേശൻ ആർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പി.സജീവ് കുമാർ( ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ) സ്വാഗതവും വിഞ്ജാന കേരളം കോ-ഓർഡിനേറ്റർ വി ടി സദാനന്ദൻ നന്ദിയും പറഞ്ഞു
Post a Comment