ഒയിസ്ക്ക ദിനം- ഒഞ്ചിയം പഞ്ചായത്ത് ബഡ്സ് സ്കൂളിന് കൈത്താങ്ങുമായി ഓർക്കാട്ടേരി ഒയിസ്ക്ക

ഒയിസ്ക്ക ദിനാചരണത്തിന്റെ ഭാഗമായി, ഒയിസ്ക ഓർക്കാട്ടേരി ചാപ്റ്റർ, ഒഞ്ചിയം പഞ്ചായത്ത് ബഡ്സ് സ്കൂളിനെ ആദരിക്കുകയും സ്കൂളിലെ പഠിതാക്കൾക്ക്  പoനോപകരണവും സ്കൂളിനു ആവശ്യമായ അടുക്കള ഉപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്തു. പരിപാടിയുടെ ഉത്ഘാടനം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഹീസ നൗഷാദ് നിർവഹിച്ചു . പoനോപകരണ വിതരണം  ഗ്രാമ പഞ്ചായത്തംഗം ബിന്ദു വള്ളിൽ നിർവഹിച്ചു . ചടങ്ങിൽ ഒയിസ്ക്ക ഓർക്കാട്ടേരി ചാപ്റ്റർ പ്രസിഡണ്ട് മധു മോഹനൻ കെ കെ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. സുനിൽ കുമാർ, തില്ലേരി ഗോവിന്ദൻ,സ്കൂൾ   പി ടി എ പ്രസിഡണ്ട്  രാഘവൻ മാസ്റ്റർ,  സുശീല,  എം ആർ വിജയൻ, രതീശൻ പി പി, പവിത്ര രാജ് .കെ , പി.കെ രാജൻ,  കുന്നോത്ത് ചന്ദ്രൻ ,സി.കെ മുരളിധരൻ, ഷിജീഷ് മഠത്തിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE