കോഴിക്കോട് വീണ്ടും നിപ; പതിനെട്ടുകാരിയുടെ മരണം നിപ മൂലമെന്ന് പ്രാഥമിക പരിശോധനാ ഫലം


കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ. മലപ്പുറം മങ്കട സ്വദേശിനിയായ പതിനെട്ടുകാരിയുടെ മരണം നിപ രോഗബാധമൂലമെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം ഇന്ന് വരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജൂലൈ 28നാണ് പെണ്‍കുട്ടി മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പെണ്‍കുട്ടിയെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. രോഗം സ്ഥിരീകരിച്ചതോടെ പോസ്റ്റുമോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് ഇതുവരെ 25പേര്‍ നിപ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

അതിനിടെ, നിപ രോഗ ലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് നാട്ടുകല്‍ സ്വദേശിയ്ക്ക് പ്രാഥമിക പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു


Post a Comment

Previous Post Next Post

WB AD


 


 

LIVE