വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്


വടകര: വടകര വഴി കടന്ന് പോകുന്ന സ്വകാര്യ ബസ്സുകൾ നാളെ പണിമുടക്കും. സംയുക്ത തൊഴിലാളി യൂണിയനുകളുമായി ആ‍ർഡിഒ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. ദേശീയ പാത വഴി കടന്ന് പോകുന്ന ദീർഘദൂര ബസുകൾ മൂരാടും അഴിയൂരിലും സർവീസ് അവസാനിപ്പിക്കും. തലശ്ശേരിയിൽ നിന്ന് നാദാപുരം വഴി സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങത്തുരിൽ സർവ്വീസ് അവസാനിപ്പിക്കും. ദേശീയ പാതയിലേയും സംസ്ഥാന പാതയിലേയും കുഴികൾ നിറഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. 

Post a Comment

Previous Post Next Post

WB AD


 


 

LIVE