കീം വിവാദം; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർഥികൾ

കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാർഥികൾ. കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ അതിനു പിന്തുണ നൽകണം. കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരെന്നും വിദ്യാർഥികൾ പറഞ്ഞു.നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണം. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും വിദ്യാർഥികൾ പറയുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം സർക്കാർ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 16-ാം തീയതി വരെയാണ് ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.പുതുക്കിയ കീം ഫലത്തിൽ 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കിൽ സംസ്ഥാന സിലബസിൽ പഠിച്ചവർ 21 പേർ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കിൽ 43 പേർ ഉൾപ്പെട്ടിരുന്നു. പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കവഡിയാർ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസാണ്.


Post a Comment

Previous Post Next Post

WB AD


 


 

LIVE