ബി ജെ പി യിലെ പുതിയ ഭാരവാഹികപ്പട്ടികയെ ട്രോളി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ‘പൂർവ്വാശ്രമത്തിലെ രണ്ട് ‘കുന്നുമ്മൽ’ ബോയ്സ്’ എന്നാണ് ഭാരവാഹികപ്പട്ടികയെ ട്രോളിക്കൊണ്ട് വി കെ സനോജ് പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഭാരവാഹികപ്പട്ടികയിൽ ഇത്തവണ വിരമിച്ച രണ്ട് വി സി മാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സർവകലാശാലകളെ കാവി വത്കരിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് മുൻ വി സി മാരെ ഭാരവാഹികപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അതേസമയം, ഭാരവാഹി പട്ടികയിൽ ഈഴവരെയും ദളിതരെയും അവഗണിച്ചതായി ആരോപണം ഉയർന്നു. ബിജെപി യെ സവർണ്ണ പാർട്ടിയാക്കിയെന്നും ആരോപണവും ഉയരുന്നുണ്ട്. ഭാരവാഹിപട്ടികയിൽ ഈഴവർക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് സുരേന്ദ്രൻ പക്ഷവും അഭിപ്രായപ്പെട്ടു. കോർ കമ്മിറ്റിയിലെ ഏക ദളിത് പ്രതിനിധിയെയും വെട്ടി. ഇക്കാര്യങ്ങൾ കേന്ദ്രനേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കാന ഒരുങ്ങുകയാണ് സുരേന്ദ്രൻ പക്ഷം.
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നുണ്ട്. മുരളീധര പക്ഷത്തെ വെട്ടിനിരത്തിയാണ് പുതിയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചത്. ഇതിൽ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിക്കാൻ മുരളീധരപക്ഷം തീരുമാനിച്ചു കഴിഞ്ഞു. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ഭാരവാഹി പട്ടികയിൽ ആരുമില്ലെന്നതാണ് അതൃപ്തിയുടെ പ്രധാന കാരണം. സി കൃഷ്ണകുമാറിനെയും പി സുധീറിനെയും ജനറൽ സെക്രട്ടറി പദവിയിൽ ഒഴിവാക്കിയത് അനീതിയാണെന്നും, ഇരുവരെയും കോർ കമ്മിറ്റിയിൽ
ഉൾപ്പെടുത്തണം എന്നും ആവശ്യമുണ്ട്.
Post a Comment