കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടാൻ ശ്രമിച്ച ഗോവിന്ദചാമിക്കായി വിയ്യൂരിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടാൻ ശ്രമിച്ച ഗോവിന്ദചാമിക്കായി വിയ്യൂരിൽഅതിസുരക്ഷാ ജയിൽ തയ്യാർ. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. സെല്ലിൽ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകളുമുണ്ട്. ഭക്ഷണം എത്തിച്ച് നൽകും. സെല്ലുകളിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല.
ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിലാണ് വിയ്യൂർ അതിസുരക്ഷാ ജയിലിന്റേത്. ഇതിനു മുകളിൽ പത്തടി ഉയരത്തിൽ വൈദ്യുതി വേലിയുണ്ട്. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവറുണ്ട്. 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണമാണ്. ഗോവിന്ദച്ചാമി ജയിലിൽ മൊബൈൽ ഉപയോഗിച്ചിരുന്നു. ജയിലിൽ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നൽകി. ജയിലിൽ ഉണ്ടായിരുന്ന 4 പേർക്കും ജയിലിൽ ചാട്ടം അറിയാം. കഞ്ചാവ് നൽകിയത് മറ്റൊരു തടവുകാരനായ ശിഹാബാണ്. കഞ്ചാവ് അടിച്ച് ലഹരിയുടെ ശക്തിയിലാണ് ചാടിയതെന്നും പ്രതി മൊഴി നൽകി.
. ആദ്യം ഗുരുവായൂർ പോയിട്ട് രാത്രിയിൽ തമിഴ് നാട്ടിലേക്ക് പോകാനായിരുന്നു പ്ലാൻ. 
കാനത്തൂർ അമ്പലത്തിന്റെ അടുത്ത് വന്നു. അവിടെ നിന്നും റെയിവേ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി. ജയില്‍ ചാടുമ്പോള്‍ സെല്ലിനുള്ളില്‍ ഒരാള്‍ കിടന്നുറങ്ങുന്ന തരത്തില്‍ ഡമ്മി തയ്യാറാക്കി വച്ചുവെന്നാണ് കണ്ടെത്തല്‍. ജയിൽ ചാടുമ്പോൾ പുതപ്പും തുണിയും വെച്ച് കിടക്കുന്ന രൂപമുണ്ടാക്കി. ഇതുകണ്ട് ജയിൽ ഉദ്യോഗസ്ഥർ ഗോവിന്ദച്ചാമി ഉറങ്ങുന്നതായി തെറ്റിദ്ധരിച്ചു.

Post a Comment

Previous Post Next Post

WB AD


 


 

LIVE