തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് ചേർക്കുന്നതിനും അനർഹരെ 'വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതടക്കം വോട്ടർ പട്ടിക ശുദ്ധീകരണത്തിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും സഹായിക്കുന്നതിനും വേണ്ടി വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിഹെൽപ്പ് ഡെസ്ക് കേന്ദ്രം തുറന്നു.വടകര താഴെയങ്ങാടി കോൺഗ്രസ് ഓഫീസിൽ തുടങ്ങിയ ഹെൽപ്പ് ഡെസ്ക് കേന്ദ്രം കെ.പി.സി.സി. മെമ്പർ മഠത്തിൽ നാണുഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ കുരിയാടി അദ്ധ്യക്ഷത വഹിച്ചു.കളത്തിൽ പീതാംബരൻ'വി കെ പ്രേമൻ വി ശശിധരൻ കെ പി നജീബ് താഴെയങ്ങാടിരതീശൻ പാക്കയിൽ പി എസ് രഞ്ജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment