വടകര: കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് ഉർദു വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ [KUTA] വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി വടകര ഡി.ഇ.ഒ.യിക്ക് അവകാശ പത്രിക സമർപ്പിച്ചു.എൽ.പി യിൽ ഉർദു ഭാഷാ പഠനം നടപ്പിലാക്കുക,+2 വിൽ ഉർദു പഠനാവസരം സൃഷ്ടിക്കുക, പാർട്ട് ടൈം അധ്യാപകരുടെ ലീവ്, HRA, പെൻഷൻ, പ്രമോഷൻ, ഗ്രേഡ്, സീനിയോറിറ്റി ഉൾപെടെ പ്രശ്നങ്ങൾ പരിഹരിക്കുക, ഭിന്നശേഷി പ്രശ്നം പരിഹരിച്ച് നിയമനാംഗീകാരം നൽകുക, ജോലി സംരക്ഷണം ഉറപ്പ് വരുത്തുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ക്യു.ഐ.പി യിൽ KUTA ക്ക് അംഗത്വം നൽകുക, ഉർദു അക്കാഡമി, യൂണിവേഴ്സിറ്റി സ്ഥാപിക്കുക, നിൽത്തി വച്ച DLED കോഴ്സ് പുനർ ആരംഭിക്കുക, വിവിധ ഉർദു തസ്തികകളിലെ ഒഴിവുകൾ നികത്തുക,സീനിയോറിറ്റി, പ്രമോഷൻ എന്നിവയ്ക്ക് ഫുൾ ടൈം ബെനിഫിറ്റ് ടീച്ചേഴ്സിനെ പരിഗണിക്കുക, ഉർദു സ്പെഷൽ ഓഫീസർ നിയമനം നടത്തുക,കലോൽസവത്തിൽ കൂടുതൽ ഉർദു ഇനങ്ങൾ നടപ്പിലാക്കുക തുടങ്ങി അധ്യാപകരും കുട്ടികളും നേരിടുന്ന ഇരുപത്തിമൂന്ന് ഇന ആവശ്യങ്ങളാണ് KUTA അവകാശ പത്രികയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. KUTA വടകര വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ഷെഹസാദ് വേളം, KUTA വിദ്യാഭ്യാസ ജില്ല സെക്രട്ടറി അബുലയിസ് കാക്കുനി, ട്രഷറർ:നിഷ.എൻ, യൂനുസ് വടകര, ദിൽന പുതുപ്പണം എന്നിവർ ചേർന്ന് വടകര ഡി.ഇ.ഒ. ശ്രീമതി: പി.ഗീതയ്ക്ക് സമർപ്പിച്ചു.
Post a Comment