കോഴിക്കോട്: ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ. കോഴിക്കോട് -അടിവാരം റൂട്ടിൽ സർവീസ് നടത്തുന്ന ബെറ്റർലൈൻസ് എന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് വ്യാപക പരാതി ഉയർന്നത്. വിദ്യാർത്ഥിനികളോട് അസഭ്യവാക്കുകൾ ഉപയോഗിച്ച് സംസാരിച്ചുവെന്നാണ് കുട്ടികൾ പറയുന്നത്.
സ്കൂൾ യൂനിഫോമിൽ കൺസക്ഷൻ കാർഡ് സഹിതം ബസ്സിൽ കയറിയവർക്കാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ട് 5.15 ന് ആയിരുന്നു കുട്ടികൾ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും താമരശ്ശേരിയിലേക്ക് ബസ്സിൽ കയറിയത്. മറ്റേതെങ്കിലും ബസ്സിൽ കയറിയാൽ പോരെയെന്ന് ചോദിച്ചായിരുന്നു ഇയാൾ ശകാരം ആരംഭിച്ചതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.
Post a Comment