ഡെങ്കിപ്പനി പടർന്നു പിടിച്ച സാഹചര്യത്തിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം ഡെങ്കിപ്പനി ബോധവൽക്കരണവും, ഫോഗ്ഗിങ്ങും, പൊതു ശുചീകരണവും നടത്തി

 



വടകര നഗരസഭ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസ്, അസിസ്റ്റന്റ് എജുക്കേഷൻ ഓഫീസ് എന്നിവിടങ്ങളിൽ പതിനഞ്ചോളം പേർക്ക്ഡെങ്കിപ്പനി പടർന്നു പിടിച്ച സാഹചര്യത്തിൽ   നഗരസഭയുടെ ആരോഗ്യ വിഭാഗം  ഡെങ്കിപ്പനി ബോധവൽക്കരണവും, ഫോഗ്ഗിങ്ങും,  പൊതു ശുചീകരണവും നടത്തി. നഗരസഭ ഒന്തo റോഡ്,  അശോക തീയേറ്റർ പരിസരവും സിവിൽ സ്റ്റേഷൻ കോമ്പൗണ്ടും ഫോഗിങ്ങും നടത്തി. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകൾ പരിശോധന നടത്തിയതിൽ നഗരസഭ ജൈവ മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും പല ഓഫീസുകളും കൃത്യമായി മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല എന്ന് കണ്ടെത്തി.  വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് നിയമലംഘനം ശ്രദ്ധയിൽപ്പെടുന്ന മുറയ്ക്ക് കേരള മുൻസിപ്പൽ ആക്ട് പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും ക്ലീൻ സിറ്റി മാനേജർ അറിയിച്ചു. പൊതു ശുചീകരണത്തിന് നഗരസഭ ആരോഗ്യവിഭാഗം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീമ പി കെ,  അനിൽകുമാർ ടി, അജിന  പി എന്നിവർ നേതൃത്വം നൽകി. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പരിസര ശുചിത്വവും ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കുന്നതിന് ഓഫീസുകൾക്ക് ക്ലീൻ സിറ്റി മാനേജർ കെ പി രമേശൻ നിർദ്ദേശം നൽകി.

Post a Comment

Previous Post Next Post

WB AD


 


 

LIVE