ജാതി മത രാഷ്ട്രീയ ചിന്തകൾക്കും പദവിവ്യത്യാസത്തിനും അതീതമായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയനെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും തയ്യാറാകണമെന്ന് KSSPU പതിയാരക്കര യൂണിറ്റ് സ്പെഷ്യൽ കൺവൻഷൻ ആവശ്യപ്പെട്ടു.
കൺവൻഷൻ മണിയൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് ശ്രീമതി എം ജയപ്രഭഉദ്ഘാടനം ചെയ്തു. സിനിമാനിരൂപകൻ സി വി രമേശൻ മുഖ്യ പ്രഭാഷണം നടത്തി. സിപിമുകുന്ദൻ മാസ്റ്റർ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എൻ കെ ബാലകൃഷ്ണൻ നവാഗത പെൻഷൻകാരെ സീകരിക്കുകയും ബോക്ക് പ്രസിഡണ്ട് എൻ കെ രാധാകൃഷ്ണൻ ഉന്നത വിജയികളായ പെൻഷൻകാരുടെ മക്കളെ അനുമോദിക്കുകയും ചെയ്തു. ബ്ലോക്ക് സെക്രെട്ടരി പി എം കുമാരൻ, വനിതാവേദി കൺവീനർ ലീല കോറോത്ത്, സാംസ്കാരിക വേദി കൺവീനർ വിജയകുമാർ പി, പുതിയ പെൽഷൻകാരായ വിവിവിനോദ്, ശ്രീധരൻ എന്നിവർ ആശംസ നേർന്നു. പ്രസിഡണ്ട് ശശീന്ദ്രൻ അധ്യക്ഷം വഹിച്ചു. സെക്രട്ടരി എൻ രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ വിവി സുരേഷ് നന്ദിയും പറഞ്ഞു.
Post a Comment