കേരള സർവ്വകലാശാല ആസ്ഥാനത്ത് വിസിക്കെതിരായ പ്രതിഷേധം ശക്തം. സർവ്വകലാശാലയുടെ അകത്ത് എഐഎസ്എഫും പുറത്ത് ഡിവൈഎഫ്ഐയുമാണ് പ്രതിഷേധിക്കുന്നത്. അകത്ത് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗേറ്റിന് മുന്നിലാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധം നടക്കുന്നത്.പ്രവർത്തകരെ തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് തകർത്ത് പ്രവർത്തകർ അകത്തേക്ക് കയറി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പോലീസും പ്രവർത്തകരും ഉന്തും തള്ളുമുണ്ടായി.
Post a Comment