വൈദ്യുതി ബില്ല്; ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം


 തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കാന്‍ സാധിക്കുക.

ഒരു കെഎസ്ഇബി ഓഫീസില്‍ ബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ് കൗണ്ടറുകള്‍ ഉള്ളിടത്ത് ഒന്ന് നിര്‍ത്തലാക്കാനും തീരുമാനമായിട്ടുണ്ട്. അധികംവരുന്ന ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കു പുനര്‍വിന്യസിക്കുകയോ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി സ്ഥലംമാറ്റുകയോ ചെയ്യും. ഒരേ കെട്ടിടത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ഒരു കൗണ്ടറേ ഇനിയുണ്ടാവുകയുള്ളു എന്ന് കെഎസ്ഇബി അറിയിച്ചു.

ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിനും മാറ്റം വരുത്താനാണ് തീരുമാനം. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ പണം സ്വീകരിച്ചിരുന്നത് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെ മാത്രമാക്കി ചുരുക്കി. 70 ശതമാനം ബില്ലുകളും ഇപ്പോള്‍ ഓണ്‍ലൈനായാണ് അടയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് കൗണ്ടറുകള്‍ കുറയ്ക്കുന്നത്.


Post a Comment

Previous Post Next Post

WB AD


 


 

LIVE