വൈബ് എന്‍.എം.എം.എസ് പരിശീലനത്തിന് തുടക്കമായി

വടകര: കെ.കെ രമ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തില്‍ നടക്കുന്ന എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. വൈബിന്റെ നേതൃത്വത്തിൽ സൈലം എജുക്കേഷന്റെ സഹകരണത്തോടെയാണ് ഇത്തവണ പരിശീലനം നല്‍കുന്നത്. വടകര മണ്ഡലത്തിലെയും മണ്ഡലത്തില്‍ താമസിച്ച് മണ്ഡലത്തിന് പുറത്തെ സ്‌കൂളുകളില്‍ പഠിക്കുകയും ചെയ്യുന്ന എട്ടാംക്ലാസ് വിദ്യാര്‍ഥികളില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തു. കെ.കെ രമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 
എം.എൽ.എയായി ചുമതയേറ്റതിന് ശേഷം എല്ലാവർഷവും മുടങ്ങാതെ എൻ.എം.എം.എസ് പരീക്ഷയ്ക്കുള്ള പരിശീലനം കുട്ടികൾക്ക് നൽകി വരാൻ കഴിയുന്നു എന്നതിൽ ഏറെ സന്തോഷമുണ്ടെന്നു എം.എൽ.എ പറഞ്ഞു.
വൈബ് ജന:കൺവീനർ ഡോ.ശശികുമാര്‍ പുറമേരി അധ്യക്ഷനായി. വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗീത മോഹന്‍, സൈലം പരിശീലക മിഥുല എന്നിവർ സംസാരിച്ചു. വൈബ് കോ ഓർഡിനേറ്റർ എം.എന്‍ പ്രമോദ് സ്വാഗതവും എക്സിക്യുട്ടിവ് അംഗം പവിത്രന്‍ മണ്ടോടി നന്ദിയും പറഞ്ഞു. എന്‍.എം.എം.എസ് പരീക്ഷവരെ അധ്യയന ദിവസങ്ങളില്‍ ഓണ്‍ലൈനായും അവധി ദിവസങ്ങളില്‍ ഓഫ് ലൈനായും ക്ലാസുകള്‍ നടക്കും. സൈലം എജുക്കേഷന്‍ സെന്ററിന്റെ കേരളത്തിലെ ശ്രദ്ധേയരായ പരീക്ഷ പരിശീലകരാണ് ക്ലാസെടുക്കുന്നത്. കുട്ടികള്‍ക്കുള്ള പഠനസഹായികളും നല്‍കും.

Post a Comment

Previous Post Next Post

WB AD


 


 

LIVE