വടകര പുതിയ ബസ്സ്റ്റാൻ്റിൽ ബസ്സിടിച്ച് ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അടക്കാതെരു താമരൻ്റെ വിട പുഷ്പവല്ലി (65) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വല്ലിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ഓട്ടോയിറങ്ങി ബസ്റ്റാൻ്റ് മുറിച്ച് കടന്ന് പോകുമ്പോഴാണ് ബസ്സിടിച്ചത്. മകൾക്കും പേരക്കുട്ടിക്കും ഒപ്പം കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം വടകര - പയ്യോളി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരേ രാം എന്ന ബസ്സാണ് അപകടം ഉണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ കാലിനും വയറ്റിനു മാണ് ഗുരുതരമായി പരിക്കേറ്റത്. വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നുംകണ്ണൂർ മിംസിലെത്തിച്ചെങ്കിലും മരണപെട്ടു. ഇന്ന് രാവിലെ 11 ഓടെയാണ് അപകടം.
Post a Comment