സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ നാലാം വർഷവും വടകര റൂറൽ ബാങ്കിന് ദേശീയ തലത്തിൽ പുരസ്കാരം. പ്രാഥമിക സഹകരണ ബാങ്കിംഗ് മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചു ബോംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിംഗ് ഫ്രോണ്ടിയർ എല്ലാ വർഷവും ദേശീയ തലത്തിൽ നൽകുന്ന അവാർഡാണ് വടകര റൂറൽ ബാങ്കിന് തുടർച്ചയായി നാലാം വർഷവും ലഭിച്ചത്.മികച്ച ഓഡിറ്റിങ് സംവിധാനത്തോ ടൊപ്പംബാങ്കിന്റെ ബിസിനസ് നേട്ടങ്ങൾ, ജനകീയ അടിത്തറയിലുള്ള ഭരണ സംവിധാനം, ബാങ്കിംഗ് നോൺ ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം.സൗത്ത് ഗോവയിൽ നടന്ന ചടങ്ങിൽ വടകര റൂറൽ ബാങ്കിന് വേണ്ടി പ്രസിഡണ്ട് സി. ഭാസ്കരൻ മാസ്റ്റർ, ഡയറക്ടർമാരായ സി. കുമാരൻ, പ്രൊഫ. അബ്ദുൽ അസീസ്, സെക്രട്ടറി ടി. വി. ജിതേഷ്, ഇൻടെണൽ ആഡിറ്റർ. വി.ജിനീഷ്, സിസ്റ്റം അഡ്മിനിസ്ട്രേ റ്റർ ദിപിൻ ലാൽ എന്നിവർ ഗോവ സഹകരണ മന്ത്രി സുഭാഷ് ശരോദ്കറീൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. സതീഷ് മറാട്ടെ,ബാബു വി നായർ മനോജ് അഗർവാൾ, സുഭാഷ് ശിരോധ്കർ എന്നിവർ ആശംസകൾ അർപ്പിച്ചു.
Post a Comment