‘വി ഡി സതീശൻ ആരാണെന്ന് പറവൂരിലെ ജനങ്ങൾക്കറിയാം, കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎം’: മുഹമ്മദ് ഷിയാസ്


 കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎം എന്ന് ആവർത്തിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്. ജില്ലാ സെക്രട്ടറിയെ ഒളിക്യാമറയിൽ കുടുക്കിയ പാർട്ടിയാണ് സിപിഐഎം. അന്ന് ഇതിന് പിന്നിൽ ഉണ്ടായിരുന്നവർ പലരും ഇന്ന് ജില്ലാ നേതൃത്വത്തിൽ ഉണ്ട്. ഒളിക്യാമറയുടെ മാനസികാവസ്ഥയിലുള്ളവരാണ് ഇപ്പോഴും ഉള്ളത്.പ്രതിപക്ഷ നേതാവിനു മേൽ കുതിര കേറേണ്ട. വി ഡി സതീശൻ ആരാണെന്ന് പറവൂരിലെ ജനങ്ങൾക്കറിയാം. ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ്‌ നേതാവിന്റെ പേര് ഷൈൻ ടീച്ചർ പറയട്ടെ. തെളിവില്ലാത്ത ആരോപണങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത് ശരിയല്ല. എല്ലാ കാലവും എല്ലാം ഒളിച്ചുവയ്ക്കാൻ സാധിക്കില്ല എന്നെങ്കിലുമൊക്കെ എല്ലാം പുറത്തുവരും.പാർട്ടിയിൽ ചുമതലയുള്ളവർ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ്. തിരുത്താൻ നിർദ്ദേശം നൽകും. എല്ലാകാലത്തും എല്ലാം മറച്ചുവയ്ക്കാൻ ആവില്ലെന്നും പുറത്തുവരും എന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.അതേസമയം പിഎം നേതാവ് കെ ജെ ഷൈനിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. എന്തിനാണ് ഏതൊരു പ്രശ്നം വന്നാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്നും ഈ പ്രശ്നത്തിൽ ആദ്യം സിപിഎം അന്വേഷിക്കട്ടെയെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.കോൺ​ഗ്രസുകാർക്കെതിരെ വ്യാപകമായ പ്രചരണം സിപിഎം ഹാൻഡിലുകൾ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവം കോൺ​ഗ്രസ് ​ഹാൻഡിലുകളിലും ഉണ്ടായേക്കും. സിപിഎം ഹാൻഡിലുകൾ ഒരു മാന്യതയും കഴിഞ്ഞ ഒരു മാസക്കാലമായി കാണിച്ചിട്ടില്ലല്ലോ? ഇപ്പോൾ നിലനിൽക്കുന്ന സിപിഎം- കോൺ​ഗ്രസ് സംഘർഷത്തിന്റെ ഭാ​ഗമായി കോൺ​ഗ്രസ് ​ഹാൻഡിലുകളിലും ഇതുസംബന്ധിച്ച വാർത്തകൾ ഉണ്ടായേക്കാം. പക്ഷേ അതൊന്നും തന്റെ തലയിൽ കൊണ്ടിടാൻ ശ്രമിക്കണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE