ലയണൽ മെസ്സിയും ലോക ജേതാക്കളായ അർജന്റീനൻ സംഘവും നവംബറിൽ തന്നെ കേരളത്തിലെത്തും. കളി കൊച്ചിയിൽ നടത്തുമെന്ന് സർക്കാർ അറിയിച്ചു.നേരത്തെ മെസ്സിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാൽ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
Post a Comment