ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആര്‍ വരുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചു. രാജ്യവ്യാപക എസ്.ഐ.ആറിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി നിർദ്ദേശം സംസ്ഥാന സിഇഒമാർക്ക് നൽകി. സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
സംസ്ഥാനത്ത് എസ് ഐ ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. കൂടാതെ മാധ്യമങ്ങൾക്കും പ്രക്രിയയുടെ വിശദാംശങ്ങൾ നൽകും. വോട്ടര്‍ പട്ടിക സംബന്ധിച്ച് പരാതികള്‍ ഫയല്‍ ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇത്തരത്തില്‍ വ്യാജ ഐഡികളില്‍ നിന്ന് ആയിരക്കണക്കിന് പരാതികള്‍ ബീഹാറിലും കര്‍ണാടകത്തിലെ ചില മണ്ഡലങ്ങളിലും ഫയല്‍ചെയ്യപ്പെട്ടു എന്ന പരാതി പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. അതോടൊപ്പം പരിശോധനാ നടപടിക്രമം കുറ്റമറ്റതല്ലെന്ന ആരോപണവും ശക്തമാണ്. ലക്ഷകണക്കിനുപേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് എങ്ങിനെ ഒഴിവായി എന്നതും വലിയ ചോദ്യമായി അവശേഷിക്കുകയാണ്.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ നടത്തിവരുന്ന തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ലഭിച്ചത് രണ്ടു ലക്ഷത്തോളം പരാതികളാണ്. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 1,95,802 പേരും, പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 30,000 പേരുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
Post a Comment