മലപ്പുറം: നിലമ്പൂരില്‍ വെള്ളാപ്പള്ളി നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. വെള്ളാപ്പള്ളി പറയുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അന്‍വര്‍ ആരോപിച്ചു. മൂന്നാം തവണയും പിണറായി വരും എന്ന് പറയുന്നത് വെള്ളാപ്പള്ളി നടേശനാണ്. കെ ടി ജലീല്‍ മാത്രമാണ് വെള്ളാപ്പള്ളിയെ പിന്തുണച്ചു രംഗത്തു വന്നത്. വെള്ളാപ്പള്ളിയെ ന്യായീകരിച്ചത് കെ ടി ജലീലാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് വര്‍ഗ്ഗീയതയല്ല എന്ന് ഖുര്‍ആന്‍ പിടിച്ചു പറയാന്‍ ജലീലിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം പറഞ്ഞു.ജലീല്‍ വൃത്തികെട്ട പ്രസ്താവന നടത്തുമ്പോള്‍ ഖുര്‍ആന്‍ കൂട്ട് പിടിക്കരുത്. തവനൂരില്‍ വേണമെങ്കില്‍ ജലീല്‍ മത്സരിക്കട്ടെ. അതിന് വേണ്ടി ഇങ്ങനെ ഒന്നും കാട്ടി കൂട്ടേണ്ടതില്ല. കുറച്ചു കാലം ജലീല്‍ തന്റെ കൂടെയും ഉണ്ടായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
Post a Comment