‘പൊലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥ’; വിമർശിച്ച് രമേശ് ചെന്നിത്തല


പൊലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. 144 പൊലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അത് തെളിയിക്കുന്നു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞുപൊലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നോക്കം പോയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിച്ച് കഴിഞ്ഞാൽ പിന്നെ ആർക്കും അവസരമില്ല. പൊയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചിരുന്നു. നല്ല രീതിയിൽ കോർഡിനേറ്റ് ചെയ്താണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.പൊലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നോക്കം പോയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിച്ച് കഴിഞ്ഞാൽ പിന്നെ ആർക്കും അവസരമില്ല. പൊയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചിരുന്നു. നല്ല രീതിയിൽ കോർഡിനേറ്റ് ചെയ്താണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Post a Comment

Previous Post Next Post

WB AD


 


 

LIVE